Saturday, 21 September - 2024

സെക്രട്ടേറിയറ്റിൽ വെള്ളമില്ല; കാൻ്റീനും കോഫിഹൗസും അടച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വെള്ളമില്ലാത്തതിനാൽ കാൻ്റീൻ കോഫീഹൗസ് എന്നിവ താത്ക്കാലികമായി പൂട്ടി. ജീവനക്കാർ കൈ കഴുകുന്നതിനും മറ്റും കുപ്പിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരാതിയെ തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചു. ജല അതോറിറ്റിയുടെ പണി നടക്കുന്നതിനാലാണ് വെള്ളമില്ലാത്തത്.

നേമത്തും ഐരാണിമുട്ടത്തും ജലഅതോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനാലാണ് സെക്രട്ടേറിയറ്റടങ്ങുന്ന പ്രദേശങ്ങളിൽ വെള്ളമില്ലാത്തത്.

പകരം വെള്ളമെത്തിക്കാനുള്ള സൗകര്യമേർപ്പെടുത്താത്തിനാലാണ് കാൻ്റീനും കോഫിഹൗസും അടച്ചത്. ജീവനക്കാരൻ്റെ പരാതിയിലാണ് ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള തീരുമാനമായത്.

Most Popular

error: