മദീനയിൽ മലയാളി മരണപ്പെട്ടു

0
1801

മദീന: മദീനയിൽ മലയാളി മരണപ്പെട്ടു. മലപ്പുറം ചെലേമ്പ്ര പുല്ലിപറമ്പ് വാളാമാക്കൽ ഉമ്മർഹാജി എന്നവരുടെ മകൻ മുനീർ (കുഞ്ഞ) ആണ്  മദീനയിൽ മരണപ്പെട്ടത്. ചാലിയം കടുക്ക ബസാർ മർഹൂം മുഹമ്മദലി സ്രാങ്കിന്റെ മൂത്തമകൻ അബ്ദുറസാക്കിന്റെ ഭാര്യയുടെ സഹോദരനാണ്.

ഉമ്മു കുൽസുവാണ് മാതാവ്. ഭാര്യ: സീനത് നീരോൽപാലം കൂട്ടായി. മക്കൾ: മുഹമ്മദ് മുൻഷിക്ക്, മുൻജിൻ ഉമർ, അലിഷാസിം,
ഫാത്തിമ്മ സഹ്റബത്തൂൽ. സഹോദരങ്ങൾ: ഖദീജ, സുഹറ, ആയിഷ, സക്കീന, സൈതലവി, ഫസീന, സമീന.

മദീനയിൽ പ്ലംബിങ്, വയറിംഗ് ജോലി ചെയ്തു വരികയായിരുന്നു. സജീവ സമസ്ത ഇസ്‌ലാമിക് സെന്റർ പ്രവർത്തകനായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മയ്യത് മദീനയിൽ ഖബ്റടക്കും. അതിനുള്ള നടപടികൾ നടന്നുവരികയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക