Tuesday, 10 September - 2024

അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ഇനി പണിപാളും; പ്രായപൂർത്തിയാകാത്തവർ ചെയ്‌താലും കോടതി കയറേണ്ടി വരും

ദുബൈ:അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കു ന്നതും അത് സമൂഹ മാധ്യമങ്ങ ളിൽ പോസ്റ്റ് ചെയ്യുന്നതും യു .എ.ഇ നിയമ പ്രകാരം കുറ്റക രമാണെന്ന് അധികൃതർ. പ്രായ പൂർത്തിയാകാത്തവർ പോലും കോടതി നടപടികൾ നേരിടേണ്ടി വരും.

2021ലെ ഫെഡറൽ ഡിക്രി 34 പ്രകാരം അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമോ വിഡിയോകളോ പകർത്തുന്നത് നിയമ വിരുദ്ധമാണ്. ചെയ്യുന്നത് കുട്ടികളാണെങ്കിലും ശ്രദ്ധക്കുറവിന്റെ പേരിൽ മാതാപിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഇതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്ന് നിയമം അനുശാസിക്കുന്നു. 

കുറ്റം തെളിഞ്ഞാൽ കുട്ടികളാണെങ്കിൽ കഠിന ശിക്ഷ ഉണ്ടാവില്ലെന്ന് നിയമ വിദഗ്‌ധർ പറയുന്നു. 12നും 16 നുമിടയിൽ പ്രായമുള്ള കുട്ടികളാണ് കുറ്റം ചെയ്തെങ്കിൽ നല്ല നടപ്പ് ‘ശിക്ഷ’യായിരിക്കും ലഭിക്കുക. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സാമൂഹിക സേവനം.

തൊഴിൽ പരിശീലനം,ജുവനൈൽ കേന്ദ്രങ്ങളിൽ ജോലി എന്നിങ്ങനെ ശിക്ഷയുടെ സ്വഭാവം മാറും. 16നും ശിക്ഷ 18നുമിടയിലാണ് കുറ്റം ചെയ്തവരുടെ പ്രായമെങ്കിൽ ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷ ലഭിക്കാം. എന്നാൽ,സാധാരണ രീതിയിൽ തടവ് ശിക്ഷ  ഉണ്ടാവാറില്ല. 

ചില സ്കൂളുക ളിൽ പഠനത്തിൻ്റെ ഭാഗമായി ടാബ് അല്ലെങ്കിൽ  ലാപ് ടോപ് നിർബന്ധമാണ്.  എന്നാൽ സിം കാർഡുള്ള ടാബോ മൊബൈൽ ഫോണോ അനുവദനീയമല്ല.രാജ്യത്തെ മിക്ക വിദ്യാലയങ്ങളിലും സൈബർ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. അധ്യയന വർഷം തുടങ്ങിയപ്പോൾ തന്നെ ഇതുസംബന്ധിച്ച ബോധവത്കരണം സ്കൂൾ അധികൃതർ നടത്തിയിരുന്നു. അനുവാദമില്ലാതെ സ്കൂളിൽ വച്ചെടുത്ത ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നാണ് നിർദേശം. കുട്ടികളെ ഇക്കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനുള്ള ചുമതല മാതാപിതാക്കളുടേതാണ്.

Most Popular

error: