Saturday, 21 September - 2024

സെൻട്രൽ ജയിലിലുള്ള മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത്.

ലത ജയിലിൽ എത്തുമ്പോൾ മകന് കഞ്ചാവ് നൽകുന്നുണ്ട് എന്ന് രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലതയെ എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. 80 ഗ്രാം കഞ്ചാവായിരുന്നു ഇവരുടെ കൈയിൽ ഉണ്ടായിരുന്നത്.

പ്രതികളേയും പ്രതികളെ കാണാനെത്തുന്നവരേയും പോലീസ് പരിശോധിക്കാറുണ്ട്. എന്നാൽ കൈയിലുള്ള ബാഗിൽ ഒളിപ്പിച്ചാണ് ഇവർ അകത്തേക്ക് കഞ്ചാവ് എത്തിച്ചത്. നേരത്തെ ഇത്തരത്തിലുള്ള നീക്കം നടത്തിയിട്ടുണ്ടോ എന്ന കാര്യം കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാകൂ എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.

Most Popular

error: