കൊച്ചി: യുവ നടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ കേസെടുത്തു. എറണാകുളം ചെങ്ങമനാട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 2017 ല്‍ ബംഗളൂരുവിലെ സിനിമ സൈറ്റില്‍ വെച്ച് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി.
കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മോശമായി പെരുമാറിയെന്ന് കാണിച്ച് യുവ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരെ നേരത്തെ കേസെടുത്തിരുന്നു.