ആലപ്പുഴ: എഡിജിപി അജിത് കുമാറിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ എന്ന പോസ്റ്റിലൂടെയാണ് പ്രതിഭ തന്റെ പിന്തുണ അറിയിച്ചത്. ‘അൻവറിന്റെ സത്യസന്ധമായ വാക്കുകൾക്കാണ് എന്റെ പിന്തുണ’ എന്ന് യു.പ്രതിഭ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അൻവറിന്റെ ആരോപണങ്ങളിൽ സർക്കാർ പുകഞ്ഞുകൊണ്ടിരിക്കെ ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ പ്രതികരണവുമായി രംഗത്തെത്തുന്നത്. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പുറത്താക്കിയ മുന്‍ എഐസിസി അംഗവും പിഎസ‌്സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെയും പ്രതിഭ പിന്തുണച്ചിട്ടുണ്ട്.
“സെക്കൻഡ് ഹാൻഡ് സ്കൂട്ടറിൽനിന്നും കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവർത്തനം?. ഇത്തരക്കാർ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാൻ രാഷ്ട്രീയത്തിൽ വരുന്നവരെ അടിച്ചു പുറത്താക്കണം. സപ്പോർട്ട് സിമി റോസ്’’ എന്നാണ് പോസ്റ്റ്.