Tuesday, 10 September - 2024

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; കെ.ടി ജലീല്‍

മലപ്പുറം: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപെടുത്തലുകളും അതിന് പിന്നാലെ എ.ഡി.ജി.പി അജിത് കുമാറിനെ നീക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നതിനിടെയാണ് കെ.ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നല്‍കിയ പിന്തുണയും അംഗീകാരവും  മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗ്സ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തില്‍

Most Popular

error: