കോട്ടയം: സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള. സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും മോശമായി പെരുമാറിയെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘‘പീഡന ശ്രമത്തിനിടെ മുറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു ഹോട്ടൽ മുറിയിൽ നിന്ന് ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ ഡ്രൈവർ. 1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായി. നിർമാതാവും സുഹൃത്തുക്കളുമാണു ബലാത്സംഗത്തിന് ശ്രമിച്ചത്. താൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായി’’–ചാർമിള പറഞ്ഞു.
ചാർമിള സഹകരിക്കുമോ എന്ന് സിനിമയുടെ സംവിധായകൻ ഹരിഹരൻ നടൻ വിഷ്ണുവിനോട് ചോദിച്ചുവെന്നും ഇല്ല എന്ന് പറഞ്ഞതോടെ ഹരിഹരന്റെ പരിണയം എന്ന സിനിമയിൽനിന്ന് ഒഴിവാക്കിയെന്നും ചാർമിള ആരോപിക്കുന്നു. നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പമാണ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഹോട്ടൽ മുറിയിലെത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊള്ളാച്ചിയിൽ സിനിമയുടെ അവസാന ദിവസത്തെ ഷൂട്ട് നടക്കുമ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. 1997-ലാണ് അർജുനൻ പിള്ളയും അഞ്ചു മക്കളും പുറത്തിറങ്ങിയത്.
കോഴിക്കോട് നടന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലും മോശം അനുഭവമുണ്ടായി. മലയാളത്തിലെ നിരവധി നടൻമാരിൽനിന്ന് തനിക്ക് മോശമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള പറഞ്ഞു. പ്രൊഡക്ഷൻ നമ്പർ ടു എന്ന് പേരിട്ട് സിനിമയിൽനിന്നാണ് കോഴിക്കോട്ട് മോശം അനുഭവമുണ്ടായത്. ദുബായിൽനിന്ന് വന്ന യുവാക്കളായ നിർമ്മാതാക്കളാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി. മുപ്പത് വർഷത്തോളം തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന താരമാണ് ചാർമിള.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക