Saturday, 21 September - 2024

സഊദിയിൽ ഒരു കണ്ണ് നീക്കം ചെയ്യാൻ വിധിക്കപ്പെട്ട നൗഷാദിന്റെ കേസും അബ്ദുറഹീം കേസും സാമ്യതകൾ ഏറെ, രണ്ടിലും വാക്ക് തർക്കം ! അടിപിടി !; സഊദിയിലെ നിയമം കർശനമാണ്

റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെടുകയും ഒടുവിൽ കോടികൾ ദിയപണം നൽകി ശിക്ഷ ഒഴിവാക്കപെടുകയും ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ മോചനം ഉടനെയാണ്. വർഷങ്ങൾക്ക് മുമ്പ് നടന്ന നൗഷാദ് കേസിനു സമാനമാണ് അബ്ദുറഹ്മാൻ കേസും. 2003 ലാണ് ഏറെ പ്രമാദമായ നൗഷാദ് കേസ് നടക്കുന്നത്. റഹീം കേസ് 2006 ലും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രണ്ടായിരത്തിമൂന്ന് ഏപ്രിൽ ഒന്നിന് ജോലി ചെയ്യുന്ന ദമാമിലെ ഡെൽറ്റ പെട്രോൾ പമ്പിൽ വെച്ച്  കസ്റ്റമറായി വന്ന സഊദി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന അടിപിടിയിൽ സഊദി പൗരനായ നായിഫുൽ ഉതൈബിയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടതാണ് കേസ് ആയത്. കൊല്ലം അഞ്ചൽ സ്വദേശി നൗഷാദിൻ്റെ ജംബർ കൊണ്ടുള്ള അടിമൂലമാണെന്നായിരുന്നു കണ്ണ് നഷ്ടപ്പെട്ടത് എന്നായിരുന്നു കേസ്. മെഡിക്കൽ റിപ്പോർട്ടിൽ നായിഫിൻ്റെ ഒരുകണ്ണിൻ്റെ കാഴ്ചനഷ്ടമായത് നൗഷാദിൽ നിന്നേറ്റ അടികാരണമാണെന്ന് കണ്ടെത്തുകയും ചെയ്തു .

ദമാം ജനറൽ കോടതി നൗഷാദ് കുറ്റക്കാരനാണെന്നും നൗഷാദിൻ്റെ ഒരു കണ്ണും പകരമായി നീക്കം ചെയ്യണമെന്ന്  വിധിക്കുകയായിരുന്നു. നൗഷാദ് കേസ് നാട്ടിലും മറുനാട്ടിലും ഏറെ കോളിളക്കം സൃഷ്ടിച്ചതായി മാറുകയും അന്നത്തെ സഊദി ഭരണാധികാരിയായ അബ്ദുല്ല രാജാവിൻ്റെ ഇന്ത്യാ സന്ദർശനവും തുടർന്ന് സജീവമായ നയതന്ത്ര തല ചർച്ചകളും വാദിയായ നായിഫിൻ്റെ വിശാല മനസ്കതയും നൗഷാദിൻ്റെ മാപ്പിൽ കലാശിക്കുകയായിരുന്നു.  നൗഷാദിന് ജയിൽ മോചനം നൽകി സഊദിയിൽ
നിന്നും 2006 ഏപ്രിൽ 6 ന് നാടു കടത്തുകയുമായിരുന്നു.

റഹീമും തന്നെ പരിചരിക്കാൻ ഏല്പിക്കപ്പെട്ട അനസുഷഹ്‌രി എന്ന ചലനശേഷിയില്ലാത്ത വെള്ളവും ഭക്ഷണവുമെല്ലാം കഴുത്തിൽ ഘടിപ്പിച്ച ഉപകരണം  വഴി നൽകി പോന്നിരുന്ന അനസിനെ സിഗ്നലിലുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് അടിക്കുകയായിരുന്നു. തുടരെയുള്ള അടിയുടെ ആഘാതത്തിൽ അനസ് വണ്ടിയിലിരുന്ന് ശ്വാസം മുട്ടി മരിച്ചു എന്നാണ് കേസ്. 2006 ഡിസംബർ 24 നായിരുന്നു സംഭവം. മരണ കാരണം റഹീമിൽ നിന്നും കഴുത്തിനേറ്റ തുടർച്ചയായുള്ള അടിയുടെ ആഘാതമാണെന്ന് മെഡിക്കൽ റിപ്പോർട്ട് ശരി വെക്കുകയും ചെയ്തു .

റിയാദ് ക്രിമിനൽ കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും
വധശിക്ഷ വിധിക്കുകയും മേൽ കോടതികൾ ആ വിധി ശരിവെക്കുകയും ചെയ്തു. ലോകത്തുള്ള സകലമാന മലായാളി മനസുകളുടെയും കാരുണ്യം കൊണ്ട്  ദിയാ ധനമായി ചോദിച്ച 15 മില്യൻ റിയാൽ സമാഹരിച്ച് മരണപ്പെട്ട അനസിൻ്റെ കുടുംബത്തിന് നൽകി വധശിക്ഷയിൽ നിന്നും റഹീമിനെ  രക്ഷപ്പെടുത്തി മോചനത്തിന് വഴിയൊരുക്കുകയായിരുന്നുവെന്ന് കേസിൽ ഇടപെട്ട കോടതി പരിഭാഷകൻ മുഹമ്മദ്‌ നജാതി പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: