കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകൻ വിനീത്, യൂട്യൂബറായ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഏപ്രിൽ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേരാനെല്ലൂർ സ്വദേശിനിയായ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി പ്രതികൾ പീഡിപ്പിച്ചെന്നാണ് ആരോപണം. സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് ഒന്നാംപ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി പ്രതികൾക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
സിനിമയിലെ രംഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ തൻ്റെ വീട്ടിലെത്തിയ ഇവർ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പോലിസിനോട് വെളിപ്പെടുത്തിയത്. സിനിമയിൽ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവർത്തിക്കുന്ന ട്രാൻസ് യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ചിറ്റൂരിലെ വാടക വീട്ടിൽ വച്ചായിരുന്നു അതിക്രമം. സംഭവത്തിൽ ഓഗസ്റ്റ് 13-നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടർന്ന് യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്. അതേസമയം, കേസെടുക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.
അതേസമയം, ഒരു നടിയുടെ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിൽ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. സിപിഎം എംഎല്‍എ മുകേഷ് , ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നീ നടൻമാർക്കെതിരേയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് വിഎസ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്ത്.
മറ്റൊരു നടിയുടെ പരാതിയിൽ താര സംഘടനയായ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായാകനുമായ രഞ്ജിത്തിനെതിരെയാണ് ആദ്യം കേസടുത്തത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക