വാഹനാപകടം; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

0
2242

മസ്ക്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്. തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. ഹൈമക്ക് സമീപത്തുവെച്ചാണ് വാഹനാപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്.

സലാല സന്ദർശിച്ച് മസ്ക്കറ്റിലേക്ക് പോകുമ്പോൾ ഹൈമ കഴിഞ്ഞ് അമ്പത് കിലോമീറ്റർ അകലെയായാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും ഒമാൻ സന്ദർശിക്കാനായി എത്തിയ ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരുടെ മൃതദേഹം ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ സലീം അറിയിച്ചു.