റിയാദ്: സഊദി ജയിലിൽ മോചനം കാത്ത് കഴിയുന്ന അബ്ദുറഹീമിന്റെ മോചനം വിളിപ്പാടകലെ എത്തിയതോടെ എട്ടുകാലി മമ്മൂഞ്ഞിമാർ രംഗത്തെന്ന്. കേസിൽ സജീവമായി ഇടപെടുന്ന സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് നജാതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഹീം കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളാണ് മുഹമ്മജ് നജാത്തി. പതിനഞ്ച് മില്യൺ റിയാൽ മരണപ്പെട്ട അനസിൻ്റെ കുടുംബം കൈപറ്റിയ രേഖകൾ ബന്ധപ്പെട്ടവർക്ക് ബോധ്യപ്പെടുത്തി നിയമ സഹായ സമിതി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നാട്ടിലെ ട്രസ്റ്റിൻ്റെയും സബ് കമ്മിറ്റിയുടെയും റിയാദ് റഹീം നിയമ സഹായ വേദിയുടെയും അവസാനഘട്ട അവലോകനയോഗം ഫറോക്കിൽ ചേരുകയും ദിയാ ധനമായി സമാഹരിച്ച പതിനഞ്ച് മില്യൺ റിയാൽ മരണപ്പെട്ടഅനസിൻ്റെ കുടുംബം കൈപറ്റിയ രേഖകൾ സഹിതം റഹീം കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും റിയാദ് നിയമ സഹായ വേദി മറുപടി നൽകുകയും ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നജാതിയുടെ വാക്കുകൾ 👇
റഹീമിൻ്റെ പബ്ലിക് റൈറ്റുമായി ബന്ധപ്പെട്ട ഫയലുകൾ സൗദി പ്രൊസിക്യൂഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും റിയാദ് ക്രിമിനൽ കോടതിയിൽ എത്തുകയും കോടതി മോചന ഉത്തരവ് നൽകി റിയാദ് ഗവർണറേറ്റ് വഴി ജയിലിൽ ബന്ധപ്പെട്ട പേപ്പറുകൾ വരികയും ചെയ്യുന്നതോടെ റഹീമിൻ്റെ മോചനം സാധ്യമാവും, ഉടനെ റഹീമിനെ സൗദിയിൽ നിന്നും നാടുകടത്തപ്പെടും. റഹീമിൻ്റെ പാസ്പോർട്ടുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇന്ത്യൻ എമ്പസിയിൽ പുരോഗമിച്ചു വരുന്നതായാണ് അറിവ്.
ഈ അവസാന ഘട്ടത്തിൽ ഇതുവരെ മോചനത്തിനായി ഒപ്പം നിന്നവരെ തഴയപ്പെട്ട് പുതിയ ചില എട്ടുകാലി മമ്മൂഞ്ഞ്മാരുടെ രംഗപ്രവേശനത്തിന് വഴിയൊരുക്കാനുള്ള കള്ളക്കളിയും തൽപര ഘക്ഷികളുടെ അണിയറയിൽ സജീവമായിനടന്നു വരുന്നു എന്നതും നാം തിരിച്ചറിയുക. അതിനിടെ നാട്ടിലെ ട്രസ്റ്റിൻ്റെയും സബ് കമ്മിറ്റിയുടെയും റിയാദ് റഹീം നിയമ സഹായ വേദിയുടെയും അവസാനഘട്ട അവലോകനയോഗം ഫറോക്കിൽ വെച്ചു നടന്നു. ദിയാ ധനമായി നാം സമാഹരിച്ച പതിനഞ്ച് മില്യൺ റിയാൽ മരണപ്പെട്ട അനസിൻ്റെ കുടുംബം കൈപറ്റിയ രേഖകൾ സഹിതം റഹീം കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും റിയാദ് നിയമ സഹായ വേദി മറുപടി നൽകി.
മുഹമ്മദ് നജാത്തി .
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക