കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചതിന് പിന്നാലെ സാമൂഹിക മാധ്യമ പോസ്റ്റുമായി ഡബ്ല്യു.സി.സി. ‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചുനിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ -എന്നാണ് പോസ്റ്റ്. ഇത് പ്രവർത്തിക്കാനുള്ള ഞങ്ങൾ ആഹ്വാനമാണ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത്. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ രാജിവെക്കുകയും ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.