റിയാദ്: റഹീം മോചനം സംബന്ധിച്ച് നടപടികൾ എത്തിനിൽക്കുന്നത് എവിടം വരെയെന്ന് വ്യക്തമാക്കി നിയമ സഹായ സമിതി. ഏതാനും മാസങ്ങൾക്കു മുമ്പ് തന്നെ നടപടികൾ പൂർത്തിയായെന്നും മോചനം ഉടനെയെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, ഇതിന് ശേഷവും മോചനം വൈകുന്നത് ചർച്ചയായിരുന്നു. ഇതിനിടെയാണ് നിലവിലെ അവസ്ഥ നിയമ സഹായ സമിതി വ്യക്തമാക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റഹീമിൻ്റെ പബ്ലിക് റൈറ്റുമായി ബന്ധപ്പെട്ട ഫയലുകൾ സഊദി പ്രൊസിക്യൂഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും റിയാദ് ക്രിമിനൽ കോടതിയിൽ എത്തുകയും കോടതി മോചന ഉത്തരവ് നൽകി റിയാദ് ഗവർണറേറ്റ് വഴി ജയിലിൽ ബന്ധപ്പെട്ട പേപ്പറുകൾ വരികയും ചെയ്യുന്നതോടെ റഹീമിൻ്റെ മോചനം സാധ്യമാവുമെന്ന് കേസിൽ ഇടപെടുന്ന മുഹമ്മദ് നജാതി വ്യക്തമാക്കി. റഹീം മോചന കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളാണ് മുഹമ്മജ് നജാത്തി
നാട്ടിലെ ട്രസ്റ്റിൻ്റെയും സബ് കമ്മിറ്റിയുടെയും റിയാദ് റഹീം നിയമ സഹായ വേദിയുടെയും അവസാനഘട്ട അവലോകനയോഗം ഫറോക്കിൽ ചേർന്നതായും ദിയാ ധനമായി സമാഹരിച്ച പതിനഞ്ച് മില്യൺ റിയാൽ മരണപ്പെട്ടഅനസിൻ്റെ കുടുംബം കൈപറ്റിയ രേഖകൾ സഹിതം റഹീം കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും റിയാദ് നിയമ സഹായ വേദി മറുപടി നൽകിയെന്നും നജാതി പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
