Tuesday, 10 September - 2024

VIDEO | പ്രതികരിക്കാൻ സൗകര്യമില്ല, മാധ്യമ പ്രവർത്തകരെ പിടിച്ച്‌ തള്ളി കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

‘നിങ്ങളാണോ കോടതി?, ‘അമ്മ’യിൽ നിന്നിറങ്ങി വരുമ്പോൾ ചോദിച്ചാൽ മതി’; ക്ഷുഭിതനായി സുരേഷ് ഗോപി

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത്‌ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന്‌ ഉയർന്ന ആരോപണങ്ങളിൽ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരെ കേന്ദ്ര മന്ത്രി പിടിച്ചു തള്ളുകയായിരുന്നു. ഇന്ന്‌ രണ്ടാം തവണയാണ്‌ മാധ്യമ പ്രവർത്തകരോട്‌ സുരേഷ്‌ ഗോപി മോശമായി പെരുമാറുന്നത്‌.

ചൊവ്വാഴ്‌ച രാവിലെ സുരേഷ്‌ ഗോപിയോട്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും തുടർന്ന്‌ വന്ന ആരോപണങ്ങളെ കുറിച്ചും മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ സംഭവങ്ങളെ നിസാരവൽക്കരിച്ച്‌ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

‘നിങ്ങളാണോ കോടതി?, ‘അമ്മ’യിൽ നിന്നിറങ്ങി വരുമ്പോൾ ചോദിച്ചാൽ മതി’; ക്ഷുഭിതനായി സുരേഷ് ഗോപി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ ഉയർന്നുവരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘അമ്മ സംഘടനയുമായുള്ള കാര്യം ഇപ്പോഴല്ല ചോദിക്കേണ്ടത്. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഓഫിസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണം. ഉയർന്നുവരുന്ന ആരോപണങ്ങൾ മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ്. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ആടിനെ തമ്മിൽ തല്ലിച്ച് ചോരക്കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങൾ കോടതിയാണോ. കോടതി തീരുമാനിക്കും. കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനമെടുക്കും.” സുരേഷ് ഗോപി പറഞ്ഞു.  

സുരേഷ് ഗോപിയുടെ അഭിപ്രായം പാർടി നിലപാടല്ല- കെ സുരേന്ദ്രൻ

തിരുവനന്തപുരം: സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം പാർടി നിലപാടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  പാർടിയുടെ നിലപാട് പറയാൻ പാർടി ചുമതലപ്പെടുത്തിയിരിക്കുന്നത് അധ്യക്ഷനെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പാർടി നിലപാടിനോട് ചേർന്ന് പോവുകയാണ് എല്ലാ പാർടി അംഗങ്ങളും ചെയ്യേണ്ടത്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സിനിമ മേഖലയിലെ വിവാദങ്ങളെക്കുറിച്ച് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തെക്കുറിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.

Most Popular

error: