Tuesday, 10 September - 2024

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെയും കുടുംബത്തെയും യുഎഇ എയർലിഫ്റ്റ് ചെയ്തു

മസ്ക്കറ്റ്: ഒമാനിൽ കുടുംബത്തോടൊപ്പം വാഹനാപകടത്തിൽപ്പെട്ട സ്ത്രീയെ വിമാനമാർഗം രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. നാഷണൽ ഗാർഡും നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെൻ്ററും ഏകോപിപ്പിച്ചാണ് ദൗത്യം നടത്തിയത്. സമീപകാലത്തെ നാലാമത്തെ രക്ഷാ ദൗത്യമാണിത്. യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് യുവതിയെ ഒമാനിലെ നിസ്വ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

എയർ ആംബുലൻസ് ദൗത്യം വിജയകരമാക്കുന്നതിന് മസ്‌കറ്റിലെ യുഎഇ എംബസിക്ക് പിന്തുണ നൽകിയതിന് ഒമാൻ അധികൃതരെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. അതേസമയം, കരയിലൂടെയുള്ള യാത്രകൾ, ട്രാഫിക് നിയമങ്ങൾ പാലിക്കൽ, റോഡിലെ വേഗപരിധി പാലിക്കൽ, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Most Popular

error: