• കിടക്ക പങ്കിട്ടാലെ ‘അമ്മ’ അംഗത്വം തരൂവെന്ന് നടൻ മുകേഷ് പറഞ്ഞു,
• ഫോമിൽ ഒപ്പിടാനായി കുനിഞ്ഞപ്പോൾ ഇടവേള ബാബു കഴുത്തിൽ ഉമ്മ വെച്ചു
• സഹകരിച്ചാൽ ഗുണമുണ്ടാകുമെന്നും ജയസൂര്യ
കൊച്ചി: ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെ സിനിമാ താരങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിലയ്ക്കുന്നില്ല. നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്തെത്തി. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച ഏഴംഗ അന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും അവർ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇരുവരും തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അന്നുതന്നെ ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ആരും ഗൗനിച്ചില്ലെന്നും അവർ പറഞ്ഞു.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നടൻ ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ജയസൂര്യ ശാരീരികമായി ഉപദ്രവിച്ചത്. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്നും ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.
അമ്മയുടെ മെമ്പർഷിപ്പാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ കലൂരിലെ ഫ്‌ളാറ്റിലേക്ക് വരാനാണ് പറഞ്ഞത്. ഫോമിൽ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാനായി കുനിഞ്ഞപ്പോൾ അദ്ദേഹം കഴുത്തിൽ ഉമ്മ വെച്ചു. താൽപര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോൾ ഒന്ന് സഹകരിച്ചൂടേ, ഞാൻ കല്യാണം പോലും കഴിക്കാതെ നില്ക്കുകയല്ലേന്ന് പറഞ്ഞു. കൂടെ നിന്നാൽ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകൾക്ക് കൊണ്ടുപോകാം, ഒത്തിരി പണം ഉണ്ടാക്കാൻ സാധിക്കുമെന്നും ഇടവേള ബാബു പറഞ്ഞു. തുടർന്ന് ഞാനവിടെ നിന്നും ഓടി പോവുകയാണുണ്ടായതെന്നും മിനു പറഞ്ഞു.
അതിനുശേഷം മുകേഷ് എന്നെ വിളിച്ചു. എന്നിട്ട് ‘ആഹാ, അമ്പടി കള്ളീ ഞാനറിയാതെ നീ അമ്മയിൽ നുഴഞ്ഞ് കയറാമെന്ന് വിചാരിച്ചല്ലേ, നിനക്ക് കൊടുക്കാൻ് വലിയ ബുദ്ധിമുട്ടല്ലേ, നീ ആർക്കും കൊടുക്കണ്ട. നീ മെഴുക് കൊണ്ട് അടച്ച് വെച്ചോ എന്ന് പച്ചയായി സംസാരിച്ചു. ഞങ്ങളെ ഗൗനിക്കാതെ ഒരിക്കലും നിനക്ക് അമ്മ മെമ്പർഷിപ്പ് കിട്ടില്ലെന്നും പറഞ്ഞു.
‘കലണ്ടർ’ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിക്കുകയായിരുന്നു. താൻ എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളുകയാണുണ്ടായത്. കിടക്ക പങ്കിട്ടാലെ ‘അമ്മ’ അംഗത്വം തരൂവെന്നാണ് മുകേഷ് പറഞ്ഞതെന്നും നടി പറഞ്ഞു. മണിയൻപിള്ള രാജുവും ലൈംഗിക ചുവയോടെ സംസാരിച്ചതായും ഇത്തരം ദുരനുഭവങ്ങൾക്കു പിന്നാലെയാണ് താൻ മലയാളി സിനിമ വിട്ട് ചെന്നൈയിലേക്ക് മാറിയതെന്നും അവർ ചൂണ്ടിക്കാട്ടി.
മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയിൽനിന്ന് ഒരാൾ വിളിച്ച് ഇപ്പോൾ അംഗത്വം തരാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക