വിവിധയിടങ്ങളിൽ കനത്ത മഴയും മലവെള്ളപാച്ചിലും
ജിദ്ദ: സഊദിയിൽ ഖുൻഫുദക്ക് സമീപമുണ്ടായ മലവെള്ളപ്പാച്ചിലിൽ മലയാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹൈവേയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നിന്ന് കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്വദേശി താഴത്തേരി ബീരാൻ, കൊണ്ടോട്ടി തോട്ടശ്ശേരിയറ മാളിയേക്കൽ സൈനുദ്ദീൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ മലവെള്ളത്തിൽ ഒലിച്ചുപോയി. കാർ എവിടെയാണ് ഇതേവരെ വിവരം ലഭിച്ചിട്ടില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിസാന് സമീപം ദർബിലേക്ക് ബിസിനസ് ആവശ്യാർത്ഥം കാറിൽ സഞ്ചരിക്കവെ ഖുൻഫുദക്ക് സമീപം ഹമഖിലെ സവാല എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ റോഡിലൂടെ വെള്ളം ഒഴുകിയെത്തുകയും കാറിന് മുന്നോട്ടു സഞ്ചരിക്കാനാകാതെയും വന്നതോടെ ഇരുവരും കാർ ഉപേക്ഷിച്ച് പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് മലവെള്ളത്തിൽ ഇവരുടെ കാറടക്കം നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ഇരുവരും പറഞ്ഞതായി പ്രാദേശിക മലയാളം ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു.
റോഡിൽ കാർ കുടുങ്ങിയതോടെ പുറത്തിറങ്ങിയ ഇവർ സംഭവം ചിത്രീകരിക്കുന്നതിനിടെ നിമിഷങ്ങൾക്കുള്ളിലാണ് കാർ ഒലിച്ചുപോയത്. കാറുമായി ആദ്യ ഘട്ടത്തിൽ മുന്നോട്ട് പോകാൻ ശ്രമം നടത്തിയെങ്കിലും വെള്ളം പൊങ്ങിയതോടെ കാറിന് മുന്നോട്ടുപോകാൻ സാധിക്കാതായതോടെ ഇരുവരും പുറത്തിറങ്ങുകയായിരുന്നു. വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ ഇരുവരുടെയും ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു. സംഭവത്തിൽ ഈ സമയം റോഡിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം മലവെള്ളത്തിൽ ഒലിച്ചുപോയിട്ടുണ്ട്.
അതേസമയം, ജിദ്ദയുടെ വിവിധ ഭാഗങ്ങൾ, ത്വായിഫ്, മക്കയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ജിദ്ദയിലും മക്കയിലും മദീനയിലും മഴയും വിവിധ ഭാഗങ്ങളിൽ മലവെള്ളപാച്ചിലും ഉണ്ടായിട്ടുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. വിവിധയിടങ്ങളിൽ വാഹനങ്ങളിൽ കുടുങ്ങിയവരെ അതി സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
സഊദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് വെള്ളിയാഴ്ച രാത്രി പെയ്തത്. കനത്ത മഴ തുടരുന്ന ജിസാൻ നഗരത്തിലെ തെരുവുകൾ തോടായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക