2025-ലാണ് സ്കോഡ കൈലാഖ് പുറത്തിറക്കുന്നത്. ഇതില്‍ ആദ്യ യൂണിറ്റാണ് മുഹമ്മദ് സിയാദിന് ലഭിക്കുന്നത്
ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ നെയിം യുവര്‍ സ്‌കോഡ ക്യാമ്പയിനില്‍ വിജയിയായി കാസര്‍കോട് സ്വദേശി ഹാഫിള് മുഹമ്മദ് സിയാദ് മര്‍ജാനി അല്‍ യമാനി. സ്‌കോഡ പുതുതായി പുറത്തിറക്കുന്ന ചെറു എസ്.യു.വിക്ക് സ്‌കോഡ ‘കൈലാഖ്’ എന്ന പേരാണ് സിയാദ് നിര്‍ദേശിച്ചത്. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ് മുഹമ്മദ് സിയാദ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ദിവസമാണ് സ്കോഡയിൽ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു എസ്.യു.വിയുടെ പേര് പ്രഖ്യാപിച്ചത്. കൈലാഖ് എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്.യു.വിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് ഒരു മാലയാളിക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്കോഡ ഇന്ത്യ. കാസർകോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ് ആണ് സ്കോഡയുടെ ചെറു എസ്.യു.വിക്കുള്ള പേര് നിർദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്.യു.വിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്.യു.വിക്ക് പേര് നിർദേശിക്കാനുള്ള മത്സരം സ്കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിർദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്. കാസർകോട് നജാത്ത് ഖുർആൻ അക്കാദമിയിലെ അധ്യാപകനാണ് ഇദ്ദേഹം. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്കോഡ നിർദേശിച്ചിരുന്നത്. ഇതിൽ നിന്നാണ് കൈലാഖ് എന്ന പേര് അദ്ദേഹം തിരഞ്ഞെടുത്തത്. രണ്ടുലക്ഷത്തിൽ അധികം ആളുകളിൽ നിന്നാണ് സിയാദിനെ വിജയിയായി തിരഞ്ഞെടുത്തത്.
2025-ലാണ് സ്കോഡ കൈലാഖ് പുറത്തിറക്കുന്നത്. ഇതിൽ ആദ്യ യൂണിറ്റാണ് മുഹമ്മദ് സിയാദിന് ലഭിക്കുന്നത്. താൻ പേരിട്ട വാഹനത്തിന്റെ ആദ്യ യൂണിറ്റാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തുകയെന്നതാണ് പ്രധാന ആകർഷണം. ഒന്നാം സ്ഥാനക്കാരന് വാഹനം ലഭിക്കുന്നതിനൊപ്പം 10 പേർക്ക് സ്കോഡയുടെ പ്രാഗിലെ പ്ലാന്റ് സന്ദർശിക്കാനുള്ള അവസരവും സ്കോഡ നൽകുന്നുണ്ട്. ഈ പത്തുപേരിൽ കോട്ടയം സ്വദേശിയായ രജേഷ് സുധാകരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുതുതായി എത്തുന്ന കോംപാക്ട് എസ്.യു.വിക്ക് പേര് നിർദേശിക്കാനുള്ള അവസരം സ്കോഡ ഉപയോക്താക്കൾക്ക് നൽകിയിരുന്നു. കെ എന്ന അക്ഷരത്തിൽ ആരംഭിച്ച് ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ അവസാനിക്കുന്ന പേര് വേണം നിർദേശിക്കാൻ എന്നതായിരുന്നു നിബന്ധന. ഇതിനായി നെയിം യുവർ സ്കോഡ എന്ന വെബ്സൈറ്റും സ്കോഡ ആരംഭിച്ചിരുന്നു. ഇതിൽ നൽകിയിരുന്ന അഞ്ച് പേരുകളിൽ ഒന്നായിരുന്നു കൈലാഖ്.സ്ഫടികം എന്ന് അർഥം വരുന്ന ക്രിസ്റ്റൽ എന്ന വാക്കിന്റെ സംസ്കൃത പദമാണ് കൈലാഖ്.
കൈലാസ പർവ്വതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കോംപാക്ട് എസ്.യു.വി. ഒരുക്കുന്നതെന്നാണ് സ്കോഡ നൽകിയിരിക്കുന്ന വിശദീകരണം. നിലവിൽ ഇന്ത്യയിലെ സ്കോഡയുടെ എസ്.യു.വികളുടെയെല്ലാം പേരുകൾ കെയിൽ ആരംഭിച്ച് ക്യുവിൽ അവസാനിക്കുന്നവയാണ്. 24,000 പേരുകളാണ് ഈ വാഹനത്തിന് നൽകുന്നതിനായി ആളുകൾ നിർദേശിച്ചത്. പ്രാഥമിക ഘട്ടത്തിൽ ഇന്ത്യക്കായി ഇന്ത്യയിൽ നിർമിക്കുന്ന വാഹനമാണെങ്കിലും സ്കോഡയ്ക്ക് വേരോട്ടമുള്ള ഏതാനും രാജ്യങ്ങളിലേക്കും ഈ കോംപാക്ട് എസ്.യു.വി. എത്തിക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
