Tuesday, 10 September - 2024

‘ഇദ്ദേഹത്തെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരു മനുഷ്യനെ കണ്ടിട്ടില്ല’, ‘മന്ത്രിയുടെ കഴിവിനെ അം​ഗീകരിക്കുന്നു: പരസ്പരം പുകഴ്ത്തി ​ഗണേഷ് കുമാറും പി.കെ ശശിയും

തിരുവനന്തപുരം: ഒരേ വേദിയിൽ പരസ്പരം പുകഴ്ത്തി സി.പി.എം നേതാവ് പി.കെ ശശിയും ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറും. പി.കെ ശശിയെപോലെയൊരു സത്യസന്ധനും സ്നേഹനിധിയുമായ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഗണേഷ് കുമാറിനെ താൻ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്, കഴിവിനെ അം​ഗീകരിക്കുന്നു’ എന്നായിരുന്നു പി.കെ ശശി പറഞ്ഞത്.

എന്തുകാര്യത്തിനും ആദ്യം വിളിക്കുന്നത് അദ്ദേഹത്തിനെയാണ്. ഏത് പ്രശ്നവും പി.കെ ശശിക്ക് സംസാരിച്ച് തീർക്കാൻ സാധിക്കും. എം.എൽ.എയല്ലെങ്കിൽ പോലും ഏത് കാര്യത്തിനും അദ്ദേഹത്തിന് സ്നേഹത്തോടെയുള്ള സമീപനമാണെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

സാമ്പത്തിക തിരിമറിയും നിയമനത്തില്‍ സ്വജനപക്ഷപാതവും കാണിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് പി.കെ ശശിയെ പാർട്ടിയുടെ മുഴുവന്‍ കമ്മറ്റികളിൽനിന്നും ഒഴിവാക്കിയിരുന്നു. വിഭാഗീയത നിലനിൽക്കുകയും ശശിയെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Most Popular

error: