റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങൾ കൂട്ടിയിടിച്ചു. ദേശീയ വിമാന കമ്പനിയായ സഊദിയയുടെ വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് കോറിഡോറുകളില്‍ ഒന്നിന്റെ മധ്യത്തിലുള്ള പാര്‍ക്കിംഗ് ഏരിയയിലേക്ക് വിമാനങ്ങളില്‍ ഒന്ന് തള്ളിനീക്കുന്നതിനിടെ രണ്ടാമത്തെ വിമാനത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. വിമാനങ്ങളില്‍ ഒന്നിന്റെ മുന്‍ ഭാഗത്തും കോക്പിറ്റിന്റെ ഗ്ലാസിലും കേടുപാടുകള്‍ സംഭവിച്ചു. രണ്ടാമത്തെ വിമാനത്തിന്റെ വാലറ്റത്താണ് കേടുപാടുകള്‍ സംഭവിച്ചത്.
വിമാനങ്ങളില്‍ ഒന്ന് ഇന്നലെ ദുബായില്‍ നിന്നും രണ്ടാമത്തെത് തിങ്കളാഴ്ച വാഷിംഗ്ടണില്‍ നിന്നുമാണ് അവസാനമായി യാത്രക്കാരുമായി റിയാദ് എയര്‍പോര്‍ട്ടിലെത്തിയത്. അപകടത്തെ തുടര്‍ന്ന് ഇരു വിമാനങ്ങളും സര്‍വീസില്‍ നിന്ന് മാറ്റി നിർത്തി.
ഫോട്ടോകൾ കാണാം 👇







