Tuesday, 10 September - 2024

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി മരിയ ബ്രന്യാസ് അന്തരിച്ചു

ബാർസലോണ: ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന മരിയ ബ്രന്യാസ് അന്തരിച്ചു. 117-ാം വയസ്സിൽ സ്പാനിഷ് നഴ്സിംഗ് ഹോമിൽ വെച്ചായിരുന്നു മരണം. മരിയയുടെ മകളാണ് മരണവിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

2023 ജനുവരിയിലാണ് ഇവർ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹയായത്. 1907 മാർച്ച് 4ന് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലായിരുന്നു ജനനം. ഏഴ് വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മരിയ സ്പെയിനിലേക്ക് കുടിയേറി.

1918-ലെ സ്പാനിഷ് ഫ്ലൂ, ലോകമഹായുദ്ധങ്ങൾ, സമീപകാലത്തെ കൊറോണ വൈറസ് പകർച്ചവ്യാധി തുടങ്ങിയവയെല്ലാം അവർ തന്റെ ജീവിതകാലത്ത് കണ്ടു. 117 വയസ്സ് തികഞ്ഞപ്പോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ 12-ാമത്തെ വ്യക്തിയായി ബ്രാന്യാസിനെ ഗിന്നസ് തെരഞ്ഞെടുത്തു. 122 വർഷവും 164 ദിവസവും ജീവിച്ച ജീൻ കാൽമെൻ്റ് എന്ന ഫ്രഞ്ച് വനിതയാണ് ലോകത്ത് ജീവിച്ചിരുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി.

Most Popular

error: