തിരുവനന്തപുരം: ശാരദ മുരളീധരൻ സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. ഇപ്പോൾ പ്ലാനിങ് അഡീഷ്ണൽ ചീഫ് സെക്രട്ടറിയാണ്. നിലവിലെ ചീഫ് സെക്രട്ടറി വി. വേണുവിന്റെ ഭാര്യയാണ്. ഇദ്ദേഹം ഈ മാസം 31ന് സ്ഥാനമൊഴിയും.
ഇതിനെ തുടർന്നാണ് ശാരദയെ ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. 2025 ഏപ്രിൽ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരാൻ തയ്യാറാകാതിരുന്നതോടെയാണ് ശാരദ ചീഫ് സെക്രട്ടിയാകുന്നത്.