Saturday, 21 September - 2024

ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് 2 കോടി: പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവന്തപുരം: പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി കേരള സർക്കാർ 2 കോടി രൂപ അനുവദിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗങ്ങൾക്ക് അതാതു സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീജേഷിന് 2 കോടി രൂപ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

രാജ്യാന്തര ഹോക്കി മത്സരങ്ങളിൽ നിർണായക പങ്കുവഹിച്ച പി.ആർ. ശ്രീജേഷ്, പാരിസ് ഒളിമ്പിക്സോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചിരുന്നു. ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ സമ്മാനിച്ച ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം.

Most Popular

error: