Saturday, 21 September - 2024

‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ”കള്ളൻ”. ചിരിക്കണ ചിരി കണ്ടാ’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ കുറിപ്പുമായി ഷമ്മി തിലകന്‍

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വന്‍ ചര്‍ച്ചാ വിഷയമായിരിക്കെ  പരിഹാസ പോസ്റ്റുമായി നടൻ ഷമ്മി തിലകൻ.  പിതാവും നടനുമായ തിലകനൊപ്പമുള്ള ചിത്രവും ഷമ്മി പങ്കുവച്ചിട്ടുണ്ട്. ഒപ്പം കുറിച്ച രണ്ടു വരികളാണ് ശ്രദ്ധേയമാകുന്നത്.

‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ”കള്ളൻ”. ചിരിക്കണ ചിരി കണ്ടാ’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ഷമ്മിതിലകനും തിലകനും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവച്ചതെന്നതും ശ്രദ്ധേയമാണ്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ സിനിമയിലെ വിവിധ സംഘടനകൾക്ക് എതിരായ സാഹചര്യത്തിലാണ് താരത്തിന്റെ ഇൗ നീക്കം. ചിത്രത്തിന്റെ കമന്റ് ബോക്സിൽ ഷമ്മിയുടെ ധൈര്യത്തെ അഭിനന്ദിച്ചും അതിനെ പിന്തുണച്ചും നിരവധി ആളുകളാണ് കുറിപ്പുകൾ ഇടുന്നത്. തിലകന്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ആരാധകര്‍. 

 നേരത്തെ സംവിധായകൻ വിനയനും ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തിലകനെയും തന്നെയും വിലക്കിയതിനെക്കുറിച്ചും പിന്നീടുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ഒാർമിപ്പിച്ചുമാണ് വിനയൻ ഇക്കാര്യത്തിൽ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

Most Popular

error: