‘പുറത്ത് കാണുന്നത് പോലെയല്ല ഉള്ളില്‍’; വന്‍ വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

0
3214

മലയാളം സിനിമയിൽ കാസ്റ്റിങ് കൗച്ച്, സഹകരിക്കുന്നവർ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’: റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ചൂഷണം ചെയ്യുന്നവരിൽ മലയാളത്തിലെ പ്രധാന നടന്മാരും; സഹകരിക്കാൻ തയ്യാറാകുന്ന നടിമാർ അറിയപ്പെടുക കോഡു പേരുകളിൽ, നടുക്കുന്ന വിവരങ്ങൾ പുറത്ത്

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി അടക്കമുള്ളവർ ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി തള്ളിയതിന് പിന്നാലെയാണ് വിവരാവകാശ കമ്മീഷ്ണർ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വിട്ടിരിക്കുന്നത്. നാളെ അവധിയായതിനാല്‍ കൂടിയാണ് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. പുറത്ത് കാണുന്നത് പോലെയല്ല ഉള്ളില്‍ എന്ന് തുടങ്ങിയ പല പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

the sky is full of mysteries എന്ന വാചകങ്ങളോടെയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. മലയാള സിനിമയില്‍ ഒരു പവർ ഗ്രൂപ്പുണ്ട്. ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. പലരേയം പഠനത്തിന് അയക്കുന്നുണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ്. ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ചകളും റിപ്പോർട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പരാതി നല്‍കിയിട്ടും വേണ്ടത്ര ഇടപെടലില്ല. മദ്യവും മയക്ക് മരുന്നും വ്യാപകമാണ്. താരങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖരായ ആളുകള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഇന്ന് മലയാള സിനിമ രംഗത്ത് ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.



ബദ്ധവൈരികൾ ഒരുമിച്ച് തെരുവിലിറങ്ങി പ്രതിഷേധം | East Bengal & Mohun Bagan Fans Protest
സൗന്ദര്യം കൃത്രിമ മാർഗ്ഗത്തിലൂടെയോ? അത്യാവശ്യം മിനുക്ക് പണികള്‍ മാത്രമാണ് നടത്തുന്നതെന്ന് ഹണി റോസ്
സൗന്ദര്യം കൃത്രിമ മാർഗ്ഗത്തിലൂടെയോ? അത്യാവശ്യം മിനുക്ക് പണികള്‍ മാത്രമാണ് നടത്തുന്നതെന്ന് ഹണി റോസ്
ആലിംഗ സീനിന് 17 റീടേക്കൊക്കെ എടുക്കുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കുള്ളത്. വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേരാണ് മൊഴി നല്‍കിയിരിക്കുന്നത്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുമാരെ വിതരണം ചെയ്യുന്ന എജന്റുമാർ മുതല്‍ സംവിധായകർ വരെ ചൂഷണം ചെയ്യുന്നു. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ്. ഡബ്ല്യൂസിസിയില്‍ അഗംത്വം എടുത്തതുകൊണ്ട് മാത്രം ചിലരെ സിനിമയില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നുണ്ട്.

വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവർത്തകർക്ക് ഉള്‍പ്പെടെയാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നതുമായ ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.

റിപ്പോർട്ടിലെ 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫിസര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചവർ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ച് പകർപ്പിനായി കാത്തിരുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂ സി സിയാണ് സിനിമ രംഗത്തെ അതിക്രങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും പഠിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ്. 2018 മേയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്.

റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ👇

• പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
• കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
• സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍
• വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു
• വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
• ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
• സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
• ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
• വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം
• വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
• വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം
• സിനിമ മേഖലയിൽ വ്യാപക ചൂഷണം
• അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം
• വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
• പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്‌
അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഇതുവഴി പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക