തിരുവനന്തപുരം: പരുത്തിപ്പള്ളി സ്കൂളിൽ 15 കാരൻ ക്രൂരമായി റാഗിങ് നേരിട്ടതായി പരാതി. ജൂനിയർ വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കഴുത്തിന് ഒടിവ് സംഭവിച്ചു. വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. വെള്ളിയാഴ്ചയാണ് റാഗിങ് നടന്നത്. വിദ്യാർത്ഥി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മുപ്പതോളം സീനിയേഴ്സ് ഒന്നിച്ച് എത്തി മർദ്ദിച്ചെന്നാണ് വിദ്യാർത്ഥി പറയുന്നത്. കഴുത്തിൽ കുത്തി പിടിച്ചു മർദ്ദിച്ചുവെന്നും തലയ്ക്ക് അടിച്ചുവെന്നും വിദ്യാർത്ഥി ആരോപിച്ചു. മറ്റ് ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞുവച്ചു. അധ്യാപകർ എത്തിയാണ് രക്ഷിച്ചതെന്നും വിദ്യാർത്ഥി പ്രതികരിച്ചു.