Tuesday, 10 September - 2024

എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗത്തെ ഹോട്ടൽ മുറിയിൽ വച്ച് ആക്രമിച്ചതായി പരാതി

ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗത്തെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ വച്ച് ആക്രമിച്ചതായി പരാതി. അക്രമി ഹോട്ടലിൽ നുഴഞ്ഞുകയറിയാണ് ജീവനക്കാരിയെ അക്രമിച്ചത്.

ലണ്ടൻ ഹോട്ടലിൽ നടന്ന സംഭവത്തിൽ ഇന്നലെ രാത്രിയാണ് എയർ ഇന്ത്യ പ്രസ്‌ാവന ഇറക്കിയത്. സംഭവത്തിന്റെ ഞെട്ടലിൽ കഴിയുന്ന ജീവനക്കാരിക്ക് സഹായവും മെഡിക്കൽ കൗൺസെലിംഗും നൽകിയതായി എയർലൈൻ അറിയിച്ചു.

“ഒരു പ്രമുഖ അന്താരാഷ്ട്ര ശൃംഖലയുടെ കീഴിലുള്ള ഹോട്ടലിൽ നടന്ന സംഭവത്തിൽ ഞങ്ങൾ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഞങ്ങളുടെ സഹപ്രവർത്തകർക്ക് പ്രൊഫഷണൽ കൗൺസിലിംഗ് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകുന്നു,” എയർലൈനിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവിൽ ലണ്ടൻ പോലീസിന്റെ അന്വേഷണം നടക്കുന്നതിനാൽ അക്രമണത്തിന് ഇരയായ ക്രൂ അംഗത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് എയർ ഇന്ത്യ അഭ്യർത്ഥിച്ചു. അതേസമയം, ക്രൂ അംഗം ബലാത്സംഗത്തിന് ഇരയായതാകാമെന്ന റിപ്പോർട്ടുകളെ കുറിച്ച് എയർലൈൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Most Popular

error: