Tuesday, 10 September - 2024

വിദ്യാർത്ഥിനികളെ അധ്യാപകൻ ലൈംഗിക വീഡിയോ കാണിച്ചുവെന്ന് ആരോപണം; നാട്ടുകാർ സ്‌കൂളിന് തീവെച്ചു

ഗുവാഹത്തി: വിദ്യാർത്ഥിനികളെ അധ്യാപകൻ ലൈംഗിക വീഡിയോകൾ കാണിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാർ സ്‌കൂളിന് തീവെച്ചു. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് നാട്ടുകാർ ഒന്നാകെ സ്‌കൂളിന് തീവെച്ചത്.

സംഭവത്തിൽ സ്‌കൂൾ കത്തിച്ച നാട്ടുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Most Popular

error: