Tuesday, 10 September - 2024

സഊദി സൂപ്പര്‍ കപ്പ് അല്‍ ഹിലാലിന്; അല്‍ നസറിനെ തകര്‍ത്തു

റിയാദ്: സഊദി സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് അല്‍ ഹിലാല്‍. ഇന്ന് നടന്ന ഫൈനലില്‍ അല്‍ നസറിനെതിരേ 4-1ന്റെ ജയമാണ് അല്‍ ഹിലാല്‍ നേടിയത്. 55ാം മിനിറ്റില്‍ സെര്‍ജ് മിലിനകോവിക്ക്, 63, 69 മിനിറ്റുകളിലായി അല്ക്‌സാണ്ടര്‍ മിട്രോവിച്ച്, 72ാം മിനിറ്റില്‍ മാല്‍ക്കോം എന്നിവരാണ് അല്‍ ഹിലാലിനായി വലകുലിക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍ നസറായിരുന്നു ലീഡെടുത്തത് എങ്കിലും രണ്ടാം പകുതിയില്‍ വന്‍ തിരിച്ചുവരവ് നടത്തിയാണ് അല്‍ ഹിലാല്‍ ജയം പിടിച്ചെടുത്തത്. 44ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയായിരുന്നു അല്‍ നസറിന്റെ ലീഡ്. എന്നാല്‍, രണ്ടാം പകുതിയില്‍ നിരവധി ഷോട്ടുകള്‍ ടാര്‍ഗറ്റ് ചെയ്തുമാണ് അല്‍ ഹിലാല്‍ മുന്നിട്ട് നിന്നത്.

മൂന്നാം സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് അല്‍ നസര്‍ ഇറങ്ങിയത്. 2020ലാണ് അവസാനമായി അല്‍ നസര്‍ സഊദി സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്. അല്‍ ഹിലാലാണ് നിലവിലെ ജേതാക്കള്‍.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: