സഊദിയിൽ വധശിക്ഷ റദ്ദാക്കിയ അബ്ദുൽ റഹീമിന്റെ ജയില്‍മോചന ഉത്തരവ് പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശേഷം

0
1255

മോചന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിൽ നിയമ സഹായ സമിതി

റിയാദ്: വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഞായറാഴ്ചയോടെ (ഓഗസ്റ്റ് 18) പബ്ലിക് പ്രോസിക്യൂഷനിലെത്തും. ഗവര്‍ണറേറ്റിലെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് റിയാദ് ഗവര്‍ണറേറ്റില്‍നിന്ന് കേസ് ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷനിലേക്കയച്ചത്. വാരാന്ത്യ അവധി കഴിയുന്നതോടെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് ഫയല്‍ എത്തും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയുടെ നേതൃത്വത്തില്‍ റിയാദിലുള്ള റഹീം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളാണ് ഗവര്‍ണേറ്റില്‍ ഫയലുകള്‍ കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷനിലെത്തിയായിരിക്കും കോടതിയിലേക്ക് അയക്കുക.

കോടതിയാണ് റഹീമിന്റെ മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. കോടതി ഉത്തരവ് ഉണ്ടായശേഷം വീണ്ടും ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും അയക്കുന്നതോടെയാണ് റഹീമിന്റെ മോചനം യാഥാര്‍ത്ഥ്യമാവുക. മോചന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ നിയമ സഹായ സമിതി.

കൊലപാതക കേസായാൽ ഓരോ നടപടികൾക്കും വിവിധ ഡിപ്പാർട്ടുമെന്റുകളുടെ അനുമതിയും ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഇതിനുള്ള സമയമാണ് നിലവിൽ എടുക്കുന്നത്. കോടതി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കാമെന്നും കേസ് അറ്റോണിമാർക്കൊമൊപ്പം പിന്തുടരുന്നതായും സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ അജാസ് ഖാൻ രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക