തൃശൂർ: സാമ്പത്തിക തട്ടിപ്പു പരാതിയില്‍ സംവിധായകൻ മേജർ രവിക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ധനകാര്യ സ്ഥാപനത്തിൽനിന്ന് 12.5 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണു നടപടി. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്.
മേജർ രവിക്കെതിരെ പരാതിയുമായി ധനകാര്യ സ്ഥാപനം ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണംതട്ടിയെന്നാണു പരാതിയിലുള്ളത്. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട കോടതിയുടെ നിർദേശപ്രകാരമാണു കേസെടുത്തത്.
,.