Tuesday, 10 September - 2024

സ്വാതന്ത്ര്യ ദിനമാഘോഷിച്ച് കേരളത്തിന്‍റെ ‘പാക് മരുമകന്‍’

പുതുപ്പള്ളി: ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തി പാകിസ്ഥാന്‍ പൗരനും സോഷ്യല്‍ മീഡിയ താരവുമായ തൈമൂര്‍ താരിഖ്. തൈമൂര്‍, ഭാര്യ ശ്രീജയുടെ കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. 

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുതിയതായി ലഭിച്ച വിസിറ്റ് വിസയില്‍ രണ്ടാഴ്ചത്തേക്കാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. അടുത്തിടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി തൈമൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. യുഎഇയിലെ അജ്മാനിലാണ് തൈമൂര്‍ താരിഖ് ഭാര്യ ശ്രീജയ്ക്കൊപ്പം താമസിക്കുന്നത്. 

Most Popular

error: