മുണ്ടക്കൈ ​ദുരന്തം: രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്

0
860

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകൾക്കായി 12 കൗണ്ടറുകളായി പ്രവർത്തിക്കും. അതേസമയം വിലങ്ങാട് ഉരുൾ പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്കും രേഖകൾ വീണ്ടെടുക്കാനുളള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതൽ സെന്റ് ജോർജ് ഹൈ സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുക. വിവിധ വകുപ്പകൾക്കായി 12 കൗണ്ടറുകളായാണ് അദാലത്തിൽ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ദുരന്ത പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.