ഹൗസ് ഡ്രൈവറായ മലയാളി യുവാവിനെ കാണാനില്ലെന്ന്, അന്വേഷണവുമായി ബന്ധുക്കൾ

0
1803

കുവൈത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. ഹൗസ്ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് വടക്കാഞ്ചേരി പുതുക്കോട് സ്വദേശി ആശിദ് അബ്ബാസിനെയാണ് രണ്ട് ദിവസമായി കാണാതായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്.

ചൊവ്വാഴ്ച (13/08/2024) രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഇതുവരെ അദ്ദേഹത്തെ കുറിച്ച് വിവരമൊന്നുമില്ല. ഹവല്ലി, റുമൈത്തിയ ബ്ലോക്ക് 7, സ്ട്രീറ്റ് 16 എന്ന വിസയിലുള്ള അഡ്രസ്സ് മാത്രമാണ് ലൊക്കേഷൻ വിവരമായിട്ടുള്ളത്. മറ്റു സുഹൃത്തുക്കളോ സ്പോൺസർ നമ്പറോ തുടങ്ങി മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : +965 97857195 (അഷ്റഫ് പാലക്കാട്), +965 9986 2808‬ (ബഷീർ തെങ്കര)‬, ‪+966 5334 73585 (ഷബീർ കളത്തിൽ)