Tuesday, 10 September - 2024

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; വൈകീട്ട് 7 മണി മുതൽ 11 വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പീക് ടൈമിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമിൽ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വർദ്ധിച്ചതും ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം.

വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

Most Popular

error: