BSNL ടവറിന് വൈദ്യുതി നല്‍കുന്ന ജനറേറ്ററിന് തീപ്പിടിച്ചു, നാട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചു

0
667

വിഴിഞ്ഞം(തിരുവനന്തപുരം): ജനവാസ കേന്ദ്രത്തിനടുത്തുളള ബി.എസ്.എൻ.എല്ലിന്റെ ടവറിനാവശ്യമായ വൈദ്യുതി നൽകുന്ന ജനറേറ്ററിന് തീപ്പിടിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ മലയത്ത കുന്നിന് സമീപം സ്ഥാപിച്ചിരിക്കുന്ന ബി.എസ്.എൻ.എല്ലിന്റെ ടവറിന് വൈദ്യുതി നൽകുന്ന ജനറേറ്ററിനാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തീപ്പിടിച്ചത്.

തീ കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ജനറേറ്റർ പൊട്ടിത്തെറിക്കുമെന്ന ഭീതിയെതുടർന്ന് സംഭവസ്ഥലതെത്തിയ വിഴിഞ്ഞം അഗ്നിരക്ഷാസേനാധികൃതർ സമീപവാസികളെ താൽക്കാലികമായി ഒഴിപ്പിച്ചു. ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്. സ്വകാര്യ വ്യക്തിയുടെ വളപ്പിലാണ് ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക