ഭോപ്പാല്‍: തോക്കുകള്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണമെത്തിയത് മധ്യപ്രദേശിലെ അനധികൃത ആയുധ നിര്‍മാണശാലയില്‍. നിരത്തിവെച്ച തോക്കുകള്‍ ബ്രഷും വെള്ളവും ഉപയോഗിച്ച് ഒരു സ്ത്രീ വൃത്തിയാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ അനധികൃത ആയുധ നിര്‍മാണശാലയിലേതാണെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഒരു സ്ത്രീ തോക്കുകള്‍ വൃത്തിയാക്കുന്നതും മറ്റൊരാള്‍ നിര്‍ദേശം നല്‍കുന്നതുമാണ് വീഡിയോയില്‍. ഇത് വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വീഡിയോ ചിത്രീകരിച്ചത് മഹുവ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗണേഷ്പുര ഗ്രാമത്തിലാണെന്ന് കണ്ടെത്തി. പോലീസ് അവിടെയെത്തുമ്പോഴേക്കും തോക്ക് നിര്‍മിക്കുന്ന ശക്തി കപൂര്‍ എന്നയാള്‍ പിതാവിനൊപ്പം കടന്നുകളഞ്ഞു.
രക്ഷപ്പെട്ട് പോകുന്നതിനിടയില്‍ പോലീസ് സംഘത്തിന്റെ മുമ്പിലേക്കാണ് ഇവര്‍ ചെന്നുപെട്ടത്. ഇവരെ പിടികൂടി പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി ആയുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്തു. ഡബിള്‍ബാരല്‍ ഗണ്ണും പിസ്റ്റളും കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. വീഡിയോയില്‍ നിര്‍ദേശം നല്‍കുന്നയാള്‍
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





