കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ വിദേശത്ത് നിന്ന് നാട്ടിലെത്തി. കേസില്‍ ഒന്നാംപ്രതിയായ രാഹുല്‍ ഓഗസ്റ്റ് 14ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ നാട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.

അതിനിടെ, യുവതി സാമൂഹികമാധ്യമത്തിലൂടെ മൊഴിമാറ്റി പറഞ്ഞു. തന്നെ രാഹുല്‍ ക്രൂരമായി മര്‍ദിച്ചെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. എന്നാല്‍, ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് മകള്‍ മൊഴി മാറ്റിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകളെ കാണാനില്ലെന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം, തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നുമുള്ള പ്രതികരണവുമായി പെണ്‍കുട്ടി വീണ്ടുമൊരു വീഡിയോയിലൂടെ രംഗത്തെത്തി.
മാതാപിതാക്കളുടെ പരാതിയില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭിഭാഷകനൊപ്പം വിട്ടയക്കുകയും യുവതി ഡല്‍ഹിയിലേക്ക് തിരികെ പോവുകയും ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





