സഊദി അറേബ്യയിലെ തെക്ക്-പടിഞ്ഞാറന്‍ മേഖലയായ ജസാനിൽ കനത്ത മഴയെ തുടര്‍ന്ന് വാദിയിലലെ മഴ വെള്ളപാച്ചിലിൽ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.സഊദിയിലെ ജസാന് തെക്ക് സംസം ഗ്രാമത്തിനടുത്തുള്ള വാദി ബിന്‍ അബ്ദുല്ലയിലാണ് സംഭവമുണ്ടായതെന്ന് സഊദി ന്യൂസ് പോര്‍ട്ടല്‍ സബ്ക് പുറത്തു വിട്ട റിപ്പോര്‍ട്ടിൽ പറയുന്നത്.ഇതോടെ ജസാനില്‍ ശക്തമായ മഴയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ദിവസം, മിന്നല്‍പ്രളയത്തില്‍ വാദിയില്‍ മുങ്ങിമരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് കണ്ടെടുത്തിരുന്നു. രണ്ട് കുട്ടികളും 35 വയസ്സുള്ള ഒരു പുരുഷനുമാണ് അപകടത്തില്‍ അകപ്പെട്ടത്. നേരത്തേ ജസാനിലെ സബിയ, അബു ആരിഷ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ മരിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ ജസാനില്‍ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇടിമിന്നലില്‍ ജസാനിലെ നൂറുകണക്കിന് വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ചയും സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തതായി സഊദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും പൊടി നിറഞ്ഞ കാറ്റും അനുഭവപ്പെട്ടിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.രാജ്യത്ത് ശക്തമായ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങാനും വെള്ളം കെട്ടിക്കിടക്കുന്ന വാദികളിൽ നിന്ന് മാറി നിൽക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
