കരുവാരക്കുണ്ടില്‍ അതിശക്തമായ മഴ, മലവെള്ളപ്പാച്ചില്‍: കരകവിഞ്ഞ് പുഴകള്‍

0
1881

മലപ്പുറം: കരുവാരക്കുണ്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍. കരുവാരക്കുണ്ടില്‍ ഒലിപ്പുഴ, കല്ലന്‍പ്പുഴ തുടങ്ങിയ പുഴകളിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായിരിക്കുന്നത്. അതിശക്തമായ മഴയും ഇതോടൊപ്പം കരുവാരക്കുണ്ടിലുണ്ട്. മലപ്പുറം ജില്ലയില്‍ നേരത്തെ തന്നെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കരുവാരക്കുണ്ട് മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. വെള്ളമിറങ്ങിയാല്‍ മാത്രമേ മറുകരയിലേക്ക് പോകാവൂ എന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മേഖലയില്‍ ശക്തമായ മഴ തുടങ്ങിയത്.

മലപ്പുറം ജില്ലയില്‍ ഇന്ന് തീവ്രമായ മഴ ലഭക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണ മലയോര മേഖലയായ കരുവാരക്കുണ്ടില്‍ മഴ ശക്തമായ മേഖലകളിലെ ചെറിയ തോടുകളിലൂടെയും പുഴകളിലൂടെയും വെള്ളം കുത്തിയൊലിച്ച് വരാറുണ്ട്. സമാന സാഹചര്യമാണ് നിലവിലുള്ളത്. ജോലിക്കും മറ്റുമായി പാലത്തിനപ്പുറത്തേക്ക് പോയവര്‍ക്ക് തിരിച്ചുവരാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പുഴയിലൂടെ മരത്തടികളും മറ്റ് അവശിഷങ്ങളും ഒഴുകി വരുന്നുണ്ട്. അതേസമയം മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടുമുണ്ട്. ഈ മാസം 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക