ദമാം: വിമാന യാത്രയ്ക്കിടെ വാതില്‍ ആകാശത്ത് വെച്ച് തുറക്കാന്‍ ശ്രമം നടത്തിയ മലയാളി യുവാവ് പിടിയിൽ. പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്.
കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പിന്നിലെ എക്സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് യുവാവിനെതിരെയുള്ള പരാതി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവാവിനെ സ്റ്റേഷനില്‍ ഹാജരാക്കി.
ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്ന വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി. വിമാനം ലാൻഡ് ചെയ്തശേഷം ഇയാളെ സ്‌റ്റേഷനിൽ ഹാജരാകി





