മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

0
1550

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു. ഒൻപതും പത്തും നിയമസഭകളിൽ അംഗമായിരുന്ന കുട്ടി അഹമ്മദ് കുട്ടി ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശവകുപ്പ് മന്ത്രിയായും സേവനം ചെയ്തു. 1992 ലെ ഉപതെരഞ്ഞടുപ്പിൽ താനൂരിൽ നിന്നും 1996ലും, 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 നാണ് കുട്ടി അഹമ്മദ് കുട്ടി ജനിച്ചത്. ബി.എസ്.സി പൂർത്തിയാക്കി. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. തിരൂർ എസ്.എസ് എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായും സേവനം ചെയ്തു. ഭാര്യ- ജഹാനര.

താനൂരിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.