ദുബൈ: ലോകത്ത് സന്തോഷത്തോടെ ജോലി ചെയ്യാന്‍ സാധിക്കുന്ന നഗരങ്ങളിലൊന്നാണ് യുഎഇയിലെ ദുബായ്. താമസിക്കാന്‍ ആഗ്രഹിക്കുന്ന നഗരമായി പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നതും ദുബായ് ആണ്. സമാധാനപൂര്‍ണമായ ജീവിത രീതിയും മികച്ച പശ്ചാത്തല സൗകര്യങ്ങളും ജോലി സാധ്യതകളുമാണ് ജനങ്ങളെ ഈ എമിറേറ്റ്‌സിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇപ്പോഴിതാ കൂടുതല്‍ ആകര്‍ഷകമാക്കുന്ന പുതിയ പദ്ധതി നടപ്പാക്കുകയാണ് ദുബായ്. ജോലിക്കാരുടെ സമയം വീണ്ടും വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി വരുന്നത്. അവലോകനം ചെയ്ത ശേഷം തുടര്‍ തീരുമാനങ്ങളുണ്ടാകും. ദുബായ് ഗവ. ഹ്യൂമണ്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിജിഎച്ച്ആര്‍) ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. അറിയാം കൗതുകം നിറഞ്ഞ വിവരങ്ങള്‍…
പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ദുബായ് ഭരണകൂടം നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത 15 സര്‍ക്കാര്‍ വകുപ്പുകളിലാകും പരീക്ഷണം. ശനി, ഞായര്‍ ദിവസങ്ങളില്‍ നിലവില്‍ ദുബായില്‍ അവധിയാണ്. വെള്ളിയാഴ്ച പൂര്‍ണമായി അവധി നല്‍കാനാണ് തീരുമാനം. ഇതോടെ ആഴ്ചയില്‍ ജോലി നാല് ദിവസം മാത്രമാകും. ജോലി സമയം എത്രയാകും എന്നത് സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.
ഓരോ ദിവസത്തെയും ജോലി സമയം ഏഴ് മണിക്കൂറാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഗസ്റ്റ് 12 മുതല്‍ സെപ്തംബര്‍ 30 വരെയാണ് പരീക്ഷണം. പദ്ധതി സംബന്ധിച്ച് അവലോകനം ചെയ്ത ശേഷമാകും തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. പ്രതിവാര ജോലി സമയം കുറയ്ക്കാന്‍ സാധിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ ഏതൊക്കെയാണ് എന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തിങ്കളാഴ്ച മുതല്‍ പദ്ധതി തുടങ്ങുന്നത്.
നിലവില്‍ ദുബായിലെ മിക്ക വകുപ്പുകളിലും രണ്ടര ദിവസമാണ് അവധി. വെള്ളിയാഴ്ച പകുതി അവധിയാണ്. പുതിയ പരീക്ഷണത്തില്‍ ഭാഗമാകുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ വെള്ളിയാഴ്ച പൂര്‍ണമായും അവധിയാകും. ഇതോടെ ആഴ്ചയില്‍ 28 മണിക്കൂര്‍ മാത്രമാകും ജോലി സമയം. ജീവനക്കാര്‍ക്ക് കൂടുതല്‍ വിശ്രമ വേള കൊടുക്കുന്നതിലൂടെ ജോലിയില്‍ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബവുമൊത്ത് ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ പിരിമുറുക്കം കുറയും.
വേനലില്‍ ജോലി സമയം കുറയ്ക്കുന്നത് പല കാരണങ്ങളാല്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഊര്‍ജ പ്രതിസന്ധി കുറയ്ക്കുക എന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ട്. നിലവില്‍ ഷാര്‍ജ എമിറേറ്റ്‌സില്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധിയാണ്. ഇവിടെ ഈ പദ്ധതി നടപ്പാക്കിയ ശേഷം 88 ശതമാനം ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചുവത്രെ. മാത്രമല്ല, 90 ശതമാനം ജീവനക്കാരും സംതൃപ്തി രേഖപ്പെടുത്തി. ജനങ്ങള്‍ക്കുള്ള സേവനങ്ങളുടെ വേഗതയും കൂടി.
ഒഴിവ് ദിവസങ്ങള്‍ കൂടുന്നതോടെ പണം ചെലവഴിക്കുന്ന തോത് വര്‍ധിച്ചേക്കും. ഇത് വിപണിയെ കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കും. അവധികള്‍ എണ്ണം കൂട്ടുന്നു എന്നതിന് പകരം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയില്ല. ശമ്പളം കുറയ്ക്കുന്നത് സംബന്ധിച്ച ഒരു വിവരവും ഇതുവരെയില്ല. അതുകൊണ്ടുതന്നെ ദുബായിലെ ജീവനക്കാര്‍ ആഹ്ലാദത്തിലാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക