ദുരന്ത സ്ഥലത്തെ കാഴ്ച സഹിക്കാനായില്ല; ചൂരല്‍മല സ്വദേശി കുഴഞ്ഞു വീണു മരിച്ചു

0
1612

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടൽ നടന്ന ദുരന്തഭൂമി കണ്ടതിന് പിന്നാലെ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (62) ആണ് കുഴഞ്ഞു വീണു മരിച്ചത്. ദുരന്തത്തിന് പിന്നാലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുഞ്ഞു മുഹമ്മദ്. സംഭവം ശേഷം ഇന്നാണ് കുഞ്ഞു മുഹമ്മദ് ആദ്യമായി ചൂരല്‍മലയിൽ എത്തിയത്.

കുഞ്ഞു മുഹമ്മദിൻ്റെ വീടിന് അപകടത്തിൽ കേടു പാടുകള്‍ പറ്റിയിരുന്നില്ല. ചൂരല്‍മലയിലെ ദുരന്ത വ്യാപ്തി കണ്ടതിനു പിന്നാലെ കുഞ്ഞു മുഹമ്മദിനു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.