കോഴിക്കോട്: വാഷ്‌ബേസിനില്‍ മൂത്രമൊഴിച്ചത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു.
കാക്കൂര്‍ കുമാരസാമി ഹോട്ടലിലാണ് സംഭവം. പുതിയാപ്പ സ്വദേശി ശരത്ത്(25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
