VIDEO | മക്കയിലും മദീനയിലും കനത്ത മഴയിൽ റോഡുകള്‍ തകര്‍ന്നു; നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി

0
2489

മക്ക: വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ. മക്കയിലെ വിശുദ്ധ ഹറമിലടക്കം മഴ കനത്ത മഴയാണ് പെയ്തത്. മക്ക നഗരത്തിലും മഴ പെയ്യുന്നുണ്ട്. മക്കയിൽ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൂടാതെ, മദീനയിലും ഇന്ന് (ചൊവ്വാഴ്ച) ശക്തമായ മഴ പെയ്തു. ഇരു നഗരികളിലും പല റോഡുകളും വെള്ളത്തിനടിയിലായി. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി റോഡുകൾ തകർന്നു. പലരുടേയും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.  ത്വാഇഫ്, അൽ ബഹ, ഖുൻഫുദ എന്നിവിടങ്ങളിലും ഇന്ന് ഭേതപ്പെട്ട മഴ ലഭിച്ചു.

നഗരത്തില്‍ ഇന്ന് പെയ്ത പേമാരിയെ തുടര്‍ന്നുണ്ടായ മലവള്ളപ്പാച്ചിലില്‍ ഏതാനും റോഡുകള്‍ തകര്‍ന്നു. മക്കയില്‍ പലയിടത്തും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. തകര്‍ന്ന റോഡുകളില്‍ ഒന്നില്‍ കാര്‍ മറിഞ്ഞു. മഴക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവും ഇടിമിന്നലുമുണ്ടായിരുന്നു.

ജിസാനിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക