Saturday, 21 September - 2024

ഒന്നര കോടി രൂപയുമായി എസ്‌ബിഐ ഉദ്യോഗസ്ഥൻ മുങ്ങി, 20 വർഷത്തിന് ശേഷം കണ്ടെത്തിയത് സന്യാസി വേഷത്തിൽ

ചെന്നൈ: എസ്‌ബിഐയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ ജീവനക്കാരൻ 20 വർഷത്തിന് ശേഷം പിടിയിൽ. വി ചലപതി റാവു എന്നയാളാണ് പിടിയിലായത്. ഇയാൾ ഒളിവിലായിരുന്ന ആശ്രമത്തിൽ നിന്നും 70 ലക്ഷം രൂപയും തട്ടിയിരുന്നു. മരണപ്പെട്ടുവെന്ന് കോടതി പ്രഖ്യാപിച്ച ആളെയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തമിഴ്‌നാട് തിരുനെൽവേലിയിലെ നർസിംഗനല്ലൂർ ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. പ്രതി ഇതിനകം ഫോൺ നമ്പർ പത്ത് തവണ മാറ്റിയിട്ടുണ്ട്. കടൽമാർഗം ശ്രീലങ്കയിലേക്ക് രക്ഷപ്പെടാനും പദ്ധതിയിട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ റാവുവിനെ ഓഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്‌തു.

2002 മേയിലാണ് ചലപതി റാവുവിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തത്. ഹൈദരാബാദിൽ എസ്‌ബിഐയുടെ ചന്ദുലാൽ ബിരാജി ബ്രാഞ്ചിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലിയിലിരിക്കെ 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇലക്‌ട്രോണിക് ഷോപ്പുകളുടെ വ്യാജ ക്വട്ടേഷനുകളും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും നിർമിച്ചാണ് ഇയാൾ പണം തട്ടിയത്. 2004 ഡിസംബർ 31ന് സിബിഐ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചു.

പിന്നീട് ഒളിവിലായ റാവുവിനെ കാണാനില്ല എന്ന് കാട്ടി ഭാര്യ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിപ്പ് കേസിൽ ഇവരും പ്രതിയാണ്. റാവുവിനെ കാണാതായി ഏഴ് വർഷത്തിന് ശേഷം ഇയാൾ മരിച്ചതായി പ്രഖ്യാപിക്കാൻ ഭാര്യ സിവിൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹൈദരാബാദിലെ സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ, ഒളിവിൽ പോയ ചലപതി റാവു 2007ൽ സേലത്തെത്തി എം വിനീത് കുമാർ എന്ന് പേരുമാറ്റി അവിടെയുള്ള ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു.

2014ൽ സേലം വിട്ട് ഇയാൾ ഭോപ്പാലിലെത്തി. അവിടെ വായ്‌പാ റിക്കവറി എഞ്ചിനിയറായി ജോലി ചെയ്‌തു. അവിടെ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെത്തി സ്കൂളിലും ജോലി ചെയ്തു.2016ൽ രുദ്രാപൂർ വിട്ട് ഔറംഗബാദിലെ ഗ്രാമത്തിലെ ആശ്രമത്തിലെത്തി. അവിടെ നിന്ന് സ്വാമി വിധിതാത്മാനന്ദ തീർത്ഥ എന്ന പേരിൽ ആധാർ കാർഡ് സ്വന്തമാക്കി. രാജസ്ഥാനിലെ ഭരത്പൂരിലേക്ക് താമസം മാറുന്നതിന് മുമ്പ് റാവു ആശ്രമത്തിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തു. ഈ വർഷം ജൂലായ് എട്ടിന് തിരുനെൽവേലിയിൽ എത്തിയതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: