മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

0
1089

ജിദ്ദ: മലപ്പുറം വേങ്ങര കുറുവിൽ കുണ്ട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജിയുടെ മകൻ പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ്(52) ആണ് ജിദ്ദ കിംഗ് അബ്‌ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിര്യാതനായത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജിദ്ദ സനാഇയയിൽ ടൈലറിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: സഫിയ. മക്കൾ: നാജിയ നസ്രീൻ, നജീം. മരുമകൻ: സബാബ് ( പരപ്പനങ്ങാടി ). സഹോദരങ്ങൾ: സൈദലവി, ഇസ്മായിൽ, അബ്‌ദു സലാം. മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.