Thursday, 19 September - 2024

ബംഗ്ലാദേശിലെ പ്രക്ഷോഭം: ധാക്കയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂ ഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ.

ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ സര്‍വീസുകളും അടിയന്തരമായി റദ്ദാക്കിയെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും എയര്‍ ഇന്ത്യ, എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുണ്ട്.

Most Popular

error: